ad
Deshabhimani

സെൻസസ്‌ ഡ്യൂട്ടി

പ്രതിഷേധ ശൃംഖലയുമായി അധ്യാപകർ

Photo
വെബ് ഡെസ്ക്

Published on Jul 01, 2026, 12:05 AM | 1 min read

പത്തനംതിട്ട

സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ഓഫ് അനുവദിക്കുക, പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, സെൻസസിന്റെ പേരിൽ തടഞ്ഞുവച്ച സ്ഥലം മാറ്റങ്ങൾ ഉടൻ നടപ്പാക്കുക, പൊതുവിദ്യാലയങ്ങളെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ടിഎ സംസ്ഥാന വ്യാപകമായി ബാഡ്‌ജ്‌ ധരിച്ച് സംഘടിപ്പിച്ച പ്രതിഷേധ ശൃംഖല ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടന്നു. വെബ്റാലി സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്‌തു. സോഷ്യൽ മീഡിയ ‘ഫോട്ടോ ഫ്രെയിം’ കാമ്പയിനുമുണ്ടായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു തിരുവല്ല ഡിബിഎച്ച്എസിലും സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേഷ് തിരുവല്ല ഡയറ്റിലും ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ് അടൂർ ഗവ. ബോയ്‌സിലും പ്രസിഡന്റ് എ കെ പ്രകാശ് കൊടുമണ്ണിലും നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home