ad
Deshabhimani

കോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്‌

ഭവന നിർമാണത്തിനും, ദാരിദ്ര നിർമാർജനത്തിനും, കാർഷിക മേഖലയ്ക്കും ഉ‍ൗന്നൽ

Photo
വെബ് ഡെസ്ക്

Published on Mar 04, 2026, 12:05 AM | 1 min read

കോന്നി

ഭവന നിർമാണത്തിനും, ദാരിദ്ര നിർമാർജനത്തിനും, കാർഷിക മേഖലയ്ക്കും, പട്ടികജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി കോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്‌. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ക്ഷേമശേഖർ ബജറ്റ്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റോബിൻ പീറ്റർ അധ്യക്ഷനായി. അതിദാരിദ്ര നിർണയ സർവേയിലൂടെ കണ്ടെത്തിയ അതിദാരിദ്ര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ മൂന്ന് ലക്ഷം രൂപ വകയിരുത്തി. ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി ജനറൽ വിഭാഗത്തിന് 29,00,000, പട്ടികജാതി വിഭാഗത്തിന് 20,00, 000, പട്ടിക വർഗ വിഭാഗത്തിന് 1,00,000 എന്നിങ്ങനെ 50 ലക്ഷം രൂപ ഉൾപ്പെടുത്തി. സാമ്പത്തിക വർഷം ലൈഫ് പദ്ധതിയിൽ 100 കുടുംബങ്ങൾക്ക് വിഹിതം നൽകാൻ ലക്ഷമിടുന്നു. താലൂക്ക് ആശുപത്രിയിലേക്ക് മരുന്നിന് 15 ലക്ഷവും, വൃക്ക രോഗികൾക്ക് മരുന്നും, ഉപകരണങ്ങളും വാങ്ങുന്നതിന് 10 ലക്ഷവും, സാന്ത്വന പരിചരണത്തിനായി 15 ലക്ഷവും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായമായി പഞ്ചായത്തുകൾക്ക് അഞ്ച്‌ ലക്ഷവും ഉൾപ്പെടെ ആരോഗ്യ മേഖലയിൽ 1,26,50,000 രൂപ വകയിരുത്തി. പട്ടികജാതി -വർഗക്ഷേമത്തിന് 1,50,22,000 രൂപ വകയിരുത്തി. വനിതകളുടെ ഉന്നമനത്തിന് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദന പരിശീലനത്തിനായി 30 ലക്ഷവും, സ്വയം തൊഴിൽ സംരംഭ ഗ്രൂപ്പുകൾക്ക് 9 ലക്ഷവും, നൈപുണ്യ വികസനത്തിന് അഞ്ചും ഭിന്നശേഷി വനിതകൾക്ക് ട്രൈസ് കൂട്ടർ വാങ്ങാൻ 10 ലക്ഷവും ഉൾപ്പെടുത്തി. സായംപ്രഭ പകൽ വീടിന്റെ വികസനത്തിന് 20 ലക്ഷം, പ്രവർത്തനത്തിന് എട്ട്‌ ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പിന് 11 ലക്ഷവും വകയിരുത്തി. കാർഷിക മേഖലയ്ക്ക് 47,20,000 രൂപയും, മൃഗസംരക്ഷണത്തിന് 18 ലക്ഷം, വൈദ്യുതീകരണത്തിന് 22 ലക്ഷവും, വിദ്യാഭ്യാസ പദ്ധതികൾക്കായി 34,00,000 രൂപയും വകയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 30,07,18,000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 49, 13 ,42,505 രൂപ വരവും, 48,85,42,505 രൂപ ചിലവും, 28,00,000 മിച്ചവും വരുന്ന ബജറ്റാണ് ക്ഷേമശേഖർ അവതരിപ്പിച്ചത്.



ചിത്രം

കോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്‌ ക്ഷേമശേഖർ അവതരിപ്പിക്കുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home