ad
Deshabhimani

കോട്ട പുതിയ പാലം ഉദ്‌ഘാടനം ചെയ്തു

Photo
വെബ് ഡെസ്ക്

Published on Mar 06, 2026, 12:05 AM | 1 min read

കോഴഞ്ചേരി

​മാരാമൺ – ആറാട്ടുപുഴ റോഡിൽ പുതിയതായി നിർമിച്ച കോട്ട പാലം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. വ്യാഴം രാവിലെയാണ് പാലം ഔദ്യോഗികമായി തുറന്നുകൊടുത്തത്. ചടങ്ങിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മാരാമൺ ഡിവിഷനംഗം ടിം ടൈറ്റസ് അധ്യക്ഷനായി. പ്രദീപ്കുമാർ, മാത്യു ഉമ്മൻ, മായാ മനോഹരൻ, ഗീതാകുമാരി, ബാബു പഴയിടം, പൊതുമരാമത്ത്‌ വകുപ്പ് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷീജ തോമസ് എന്നിവർ പങ്കെടുത്തു. ​

മാരാമൺ കൺവൻഷനോടനുബന്ധിച്ച്‌ ഫെബ്രുവരി ആറിന് പാലം താൽക്കാലികമായി തുറന്നുകൊടുത്തിരുന്നു. 2.7 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാലത്തിന് നടപ്പാതയുൾപ്പെടെ പതിനൊന്ന് മീറ്ററാണ് വീതി. മാരാമൺ – ആറാട്ടുപുഴ റോഡ് പത്തുമീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ നേരത്തെ ടാറിങ്‌ പൂർത്തിയാക്കിയിരുന്നു.

മാരാമൺ, ചെട്ടിമുക്ക്, ചിറയിറമ്പ്, കുറിയന്നൂർ, പുല്ലാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് എംസി റോഡിലെ കാരയ്ക്കാട്, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താവുന്ന പാതയാണിത്. പുതിയ പാലം തുറന്നതോടെ ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മാരാമൺ, കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക്‌ വേഗത്തിലെത്താം.


ചിത്രം: മാരാമൺ – ആറാട്ടുപുഴ റോഡിൽ പുതിയതായി നിർമിച്ച കോട്ട പാലം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home