ഉറുമ്പിനി പാലം നിർമാണം അവസാനഘട്ടത്തിൽ
സീതത്തോട് – ഉറുമ്പിനി –വാലുപാറ റോഡ് നിർമാണം വേഗത്തിൽ

നിർമാണം അവസാനഘട്ടത്തിലെത്തിയ ഉറുന്പിനി പാലം
ചിറ്റാർ
സീതത്തോട് – ഉറുമ്പിനി – വാലുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഫയർ സ്‌റ്റേഷൻ പടിക്കലെ ഉറുമ്പിനി പാലം നിർമാണവും പൂർത്തിയായി. സീതത്തോട് കക്കാട് പവർഹൗസ് ജങ്‌ഷനിൽനിന്നും കക്കാട്ടാറിന്റെ തീരംവഴി ആങ്ങമൂഴിക്ക് പോകുന്ന സമാന്തരപാതയാണിത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച തുക വകയിരുത്തിയാണ് റോഡ് നിർമിക്കുന്നത്.
ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിലാണ് റോഡ് പൂർത്തീകരിക്കുന്നത്. കയറ്റം കുറച്ചും ആവശ്യമായ വീതിയിലുമാണ് ഇവിടെ പണി പുരോഗമിയ്ക്കുന്നത്.
റോഡിനാവശ്യമായ വീതി വരുത്തിയതോടെ ഈ റൂട്ടിൽ വളവുകൾ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം ശബരിഗിരി ജലവൈദ്യുതി നിലയത്തിലേക്ക് കൂറ്റൻ ഉപകരണങ്ങളുമായി പോകുന്ന വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിയ്ക്കാനാവും. മൂന്നര കിലോമീറ്റർ ദൂരത്തിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ പൂർത്തിയാകുന്ന റോഡ് ഗവി യാതികർക്കും ഗുണമാകും.










0 comments