ad
Deshabhimani

കോഴഞ്ചേരി പുതിയപാലം

സമീപനപാത ഉദ്ഘാടനം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2026, 12:05 AM | 1 min read

​കോഴഞ്ചേരി

​തിരുവല്ല – കുമ്പഴ റോഡിൽ കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി പണിത പുതിയ പാലത്തിന്റെ സമീപന പാത ഞായറാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ കോഴഞ്ചേരി ഭാഗത്തെ സമീപനപാതയിലൊരുക്കുന്ന വേദിയിൽ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുക്കും. ഉദ്‌ഘാടനത്തിന് മുന്നോടിയായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പടിക്കൽനിന്നും തുറന്ന വാഹനത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും. പഞ്ചായത്ത് പടിക്കൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ പൊയ്യാനിൽ ജങ്ഷൻ, ചീങ്കമുക്ക്, പാലയ്ക്കത്തറയിൽ ജങ്ഷൻ, കോളേജ് ജങ്ഷൻ, പാമ്പാടിമൺ, ടി ബി ജങ്ഷൻ വഴി നഗരത്തിൽ വണ്ടിപ്പേട്ടയിൽ എത്തും. തുടർന്നാണ് ഉദ്‌ഘാടനം. ചടങ്ങിൽ പൊയ്യനിൽ ജങ്ഷൻ–സെന്റ് തോമസ് കോളേജ് റോഡ്, തിരുവാഭരണ പാത, നെടിയത്ത് ജങ്ഷൻ –പാമ്പാടിമൺ റോഡ്, മേലുകരയിൽ സ്ഥാപിച്ച മിനിമാസ്‌റ്റ്‌ ലൈറ്റ്, തൊള്ളായിരക്കുഴി –പോച്ചക്കാല റോഡ് എന്നീ പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home