ad
Deshabhimani

ഇരുകരമുട്ടും ചിറ്റൂർക്കടവ് പാലം

Photo
avatar
ഷാഹീർ പ്രണവം

Published on Mar 03, 2026, 12:05 AM | 1 min read

​കോന്നി

യുഡിഎഫ്‌ കാലത്തെ അശാസ്‌ത്രീയ നിർമിതി കാരണം ഉപേക്ഷിക്കപ്പെട്ട ചിറ്റൂർക്കടവ് പാലം യാഥാഥ്യത്തിലേക്ക്. അച്ചൻകോവിൽ ആറിന് കുറുകെ ചിറ്റൂർകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 13,07,20,513 രൂപയുടെ ടെണ്ടര്‍ തിങ്കളാഴ്ച മന്ത്രിസഭ അംഗീകരിച്ചു.

കോന്നിക്കാരുടെ ചിരകാല സ്വപ്നമാണ്‌ ചിറ്റൂർക്കടവ് പാലം. കോന്നി പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന അച്ചൻകോവിലാറിന്‌ കുറുകെ ചിറ്റൂർക്കടവിനെയും, അട്ടച്ചാക്കലിനെയും ബന്ധിപ്പിക്കുന്ന പാലമാണ് യാഥാർഥ്യമാകുന്നത്. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായി നിർമിച്ച് ഉപയോഗശൂന്യമായ പാലത്തിന്റെ പില്ലറുകൾ ഉപേക്ഷിച്ചാണ് അത്യാധുനിക രീതിയിൽ പുതിയ പാലം നിർമിക്കുന്നത്.

പാലം നിർമിക്കാൻ ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള അതിർത്തിക്കല്ലുകൾ പൊതുമരാമത്ത് സ്ഥാപിച്ചിട്ടുണ്ട്. അച്ചൻകോവിലാറിനു കുറുകെയായതിനാൽ കോന്നിയുടെ കിഴക്കൻ മേഖലയിൽപ്പെട്ട മലയാലപ്പുഴ, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാകും. ചിറ്റൂർ ജങ്ഷനിൽ നിന്ന്‌ ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യമുണ്ടാകും.

പുനലൂർ –മൂവാറ്റുപുഴ -സംസ്ഥാന പാതയെയും കോന്നി –വെട്ടൂർ –കുമ്പഴ പാതയെയും ബന്ധിപ്പിക്കുന്നതാകും ചിറ്റൂർക്കടവ് പാലം. നിലവിൽ നിർമാണം ആരംഭിച്ച ഐരവൺ പാലവും, നിർമാണം ഉടൻ തുടങ്ങുന്ന ചിറ്റൂർക്കടവ് പാലവും കോന്നിയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

ഐരവൺ, അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ നിർമാണം അതിവേഗം മുന്നോട്ട് പോകുകയാണ്. പാലത്തിന്റെ എല്ലാ തൂണുകളുടെൃ നിർമാണവും, സ്ലാബുകളുടെ വാർപ്പും പൂർത്തിയായിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ടതാണ് ഐരവൺ- –അരുവാപ്പുലം, ചിറ്റൂർക്കടവ് -–അട്ടച്ചാക്കൽ പാലങ്ങൾ. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആയതോടെ വീണ്ടും സാധ്യത തെളിഞ്ഞു.

Highlights: 13 കോടിയുടെ ടെണ്ടർ അനുമതി നൽകി മന്ത്രിസഭ

Caption: യുഡിഎഫ് കാലത്ത് അശാസ്ത്രീയമായി നിർമിച്ചതോടെ ഉപേക്ഷിക്കപ്പെട്ട ചിറ്റൂർ കടവ് പാലത്തിന്റെ തൂണുകളുടെ നിലവിലെ ദൃശ്യം




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home