ad
Deshabhimani

കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം എഴാച്ചേരി രാമചന്ദ്രന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2026, 12:05 AM | 1 min read

പത്തനംതിട്ട

കടമ്മനിട്ട രാമകൃഷ്‌ണൻ ഫ‍ൗണ്ടേഷൻ നൽകുന്ന ഇ‍ൗ വർഷത്തെ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രന്‌. കടമ്മനിട്ട രാമകൃഷ്‌ണൻ സ്‌മൃതിദിനത്തോടനുബന്ധിച്ച്‌ 31ന്‌ കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്‌മരണസമ്മേളനത്തിൽ ഫ‍ൗണ്ടേഷൻ ചെയർമാൻ എം എ ബേബി പുരസ്‌കാരം സമർപ്പിക്കും. 55,555 രൂപയും ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒ എൻ വി കുറുപ്പ്‌, അശോക് വാജ്‌പേയി, വി മധുസൂദനൻ നായർ, ചന്ദ്രശേഖര കമ്പാർ, സുഗതകുമാരി, കെ ജി ശങ്കരപ്പിള്ള, പ്രഭാവർമ, റഫീഖ് അഹമ്മദ്, ഡോ. എം ലീലാവതി എന്നിവരാണ് മുൻവർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.‍ ഫ‍ൗണ്ടേഷൻ ഭാരവാഹികളായ വി കെ പുരുഷോത്തമൻ പിള്ള, ഡോ. എം ആർ ഗീതാദേവി, ബാബു ജോൺ, എം ആർ ഗീതാകൃഷ്‌ണൻ, ആർ കലാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home