Deshabhimani

ബാർ ഹോട്ടൽ മാനേജരെയും ജീവനക്കാരനേയും മർദിച്ച രണ്ടുപേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2026, 12:05 AM | 1 min read

​അടൂർ

ബാർ ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അടൂർ മേലൂട് ബിനു ഭവനിൽ നന്ദു കൃഷ്ണ (26), മേലൂട് സതീഷ് ഭവനിൽ വിനീഷ് (29) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ വൈറ്റ് പോർട്ടിക്കോ ബാർ ഹോട്ടലിലെ മാനേജർ ബൈജു, അജിത്ത് എന്നിവർക്കുനേരെയായിരുന്നു അക്രമം. ബാറിനുള്ളിൽ അതിക്രമിച്ചുകയറിയാണ് പ്രതികൾ അക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായവർക്ക് ബൈജുവിനോടുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home