ad
Deshabhimani

ഡോ. വി വൈ ജയകൃഷ്‌ണന്‌ അനുമോദനം

Photo
വെബ് ഡെസ്ക്

Published on Aug 19, 2026, 12:05 AM | 1 min read


അടൂർ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയിലെ സർജൻ കമാൻഡർ ഡോ. വി വൈ ജയകൃഷ്‌ണന്‌ ഫ്ലാഗ് ഓഫീസർ കമാൻഡിങ്- ഇൻ- ചീഫിന്റെ കമൻഡേഷൻ ലഭിച്ചു. ആരോഗ്യസേവന മേഖലയിലെ സേവനം, ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ നേതൃത്വം, മെഡിക്കൽ അഡ്മിനിസ്ട്രേഷൻ രംഗത്തെ പ്രവർത്തനങ്ങൾ, ശിശുരോഗ ചികിത്സാമേഖലയിലെ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് അനുമോദിച്ചത്‌. അടൂർ സ്വദേശിയാണ്‌.

മുംബൈയിലെ ഇന്ത്യൻ നാവികസേനാ ആശുപത്രിയിൽ ശിശുരോഗ ചികിത്സാസേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സേനയുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വർധിപ്പിക്കാനും അദ്ദേഹം ശ്രദ്ധേയ പങ്ക്‌ വഹിച്ചു. മുന്പും ഇന്ത്യൻ നാവികസേനയുടെ കമൻഡേഷൻ ലഭിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home