ശനിയാഴ്ച 11 കേന്ദ്രങ്ങളിൽ
അക്ഷരമുറ്റം ഉപജില്ലാ മത്സരത്തിന് ഇനി നാലുനാൾ

പത്തനംതിട്ട
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 15ന്റെ രണ്ടാംഘട്ടമായ ഉപജില്ലാതല മത്സരത്തിനൊരുങ്ങി വിദ്യാർഥികൾ. ശനിയാഴ്ച ജില്ലയിലെ 11 ഉപജില്ലകളിലായി മത്സരം നടക്കും. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലായി സ്കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂളിൽനിന്ന് നൽകുന്ന സാക്ഷ്യപത്രവുമായി വേണം ഹാജരാകാൻ. 25ന് ജില്ലാ മത്സരവും നവംബർ 10ന് സംസ്ഥാനതല മത്സരവും നടക്കും.
ഉപജില്ലകളിലെ മത്സരകേന്ദ്രങ്ങൾ
റാന്നി –എംഎസ് ഹയർസെക്കൻഡറി സ്കൂൾ റാന്നി, പത്തനംതിട്ട–കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ, പത്തനംതിട്ട, കോഴഞ്ചേരി–സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, കോഴഞ്ചേരി, മല്ലപ്പള്ളി–സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂൾ, മല്ലപ്പള്ളി, പുല്ലാട്–സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂൾ, ഇരവിപേരൂർ, ആറൻമുള–ജിയുപിഎസ്, മാന്തുക, കോന്നി–ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കോന്നി,
അടൂർ–ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, അടൂർ, പന്തളം–ഗവ. യുപിഎസ്, പൂഴിക്കാട്, വെണ്ണിക്കുളം–സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്‌കൂൾ, വെണ്ണിക്കുളം, തിരുവല്ല–ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, തിരുമൂലപുരം.









0 comments