Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 14

ജില്ലാമത്സരം 12ന്‌ മാരൂർ ഗവ. എച്ച്‌എസ്‌എസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2025, 12:05 AM | 1 min read

പത്തനംതിട്ട

അറിവിന്റെ മഹോത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 12ന്‌ ഏനാദിമംഗലം മാരൂർ ഗവ. എച്ച്‌എസ്‌എസിൽ നടക്കും. രാവിലെ 9.30ന്‌ നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ഡയറക്‌ടർ കെ പി ഉദയഭാനു അധ്യക്ഷനാകും. മുൻ എംഎൽഎ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. 11 ഉപജില്ലകളിൽ നിന്നുള്ള എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും. രജിസ്‌ട്രേഷൻ രാവിലെ 8.30ന്‌ ആരംഭിക്കും.

ഹയർസെക്കൻഡറി വിഭാഗത്തിനുള്ള ജില്ലാതല പ്രസംഗമത്സരവും ഇതോടൊപ്പം നടക്കും. രാവിലെ 10ന്‌ നടക്കുന്ന ശാസ്‌ത്രപാർലമെന്റിൽ "ശാസ്‌ത്രം ഒരു കെട്ടുകഥയല്ല' എന്ന വിഷയത്തിൽ കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ജോർജ്‌ കെ അലക്സ്‌ സംസാരിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കാളികളാകാം.

ജില്ലാ മത്സരത്തിൽ വിജയിക്കുന്നവർക്ക്‌ 26ന്‌ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 10000, 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും സംസ്ഥാനതല വിജയികൾക്ക് യഥാക്രമം ഒരുലക്ഷം, 50000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ഹയർസെക്കൻഡറി വിദ്യാർഥികളുടെ ജില്ലാതല പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം -5000, 3000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. സംസ്ഥാനതലത്തിൽ 25000, 15000 രൂപയും സമ്മാനമായി ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home