ad
Deshabhimani

കാർ നിയന്ത്രണം വിട്ട്‌ ഓടയിലേക്ക്‌ ചരിഞ്ഞു

Accident
വെബ് ഡെസ്ക്

Published on Feb 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

നിയന്ത്രണം വിട്ട കാർ റോഡരികിലിരുന്ന സ്‌കൂട്ടറുകൾ ഇടിച്ച്‌ തെറിപ്പിച്ച്‌ ഓടയിലേക്ക്‌ മറിഞ്ഞു. സ്‌റ്റേഡിയത്തിന്‌ സമീപം ടിബി റോഡിലേക്ക്‌ തിരിയുന്ന ഭാഗത്താണ്‌ അപകടം. സ്‌റ്റേഡിയം ഭാഗത്തുനിന്ന്‌ വന്ന കാർ ഇടതുഭാഗത്തേക്ക്‌ തിരിയുന്പോൾ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ ഇരുചക്ര വാഹന വർക്ക്‌ ഷോപ്പിൽ പണി ചെയ്യാനെത്തിച്ച സ്‌കൂട്ടറുകൾ റോഡരികിൽ ഇരിപ്പുണ്ടായിരുന്നു. ഇവ തട്ടിത്തെറിപ്പിച്ചാണ്‌ കാർ ഓടയിലേക്ക്‌ ചരിഞ്ഞത്‌. കാറിൽ ഡ്രൈവർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇദ്ദേഹത്തിന്‌ പരിക്കില്ല. മദ്യപിച്ച്‌ ലക്കുക്കെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്തനംതിട്ട പൊലീസ്‌ സംഭവ സ്ഥലത്തെത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home