ad
Deshabhimani

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 
മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

എ പി അഭിനവ്
വെബ് ഡെസ്ക്

Published on Mar 08, 2026, 02:00 AM | 1 min read

പാലക്കാട്

പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 13.9 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കോട്ടയം അയ്മനം മുകേഷ് ഭവനിൽ എ പി അഭിനവ് (21) ആണ് റെയിൽവേ സംരക്ഷണ സേനയും പാലക്കാട്‌ എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്‌. ശനി പകൽ 3.50-ഓടെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലെ വിക്കറ്റ് ഗേറ്റിന് സമീപം സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നാണ്‌ ലഹരിവസ്‌തു കണ്ടെത്തിയത്‌. ആർപിഎഫ് ഇൻസ്പെക്ടർ സി ഗിരീഷിന്റെ മേൽനോട്ടത്തിൽ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, ആർപിഎഫ് എസ്ഐ മധുസൂദനൻ, എഎസ്ഐ സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home