ad
Deshabhimani

കഞ്ചാവ് കടത്തലിന് ആൺവേഷം; 
യുവതി പിടിയിൽ

കഞ്ചാവുമായി പിടിയിലായ രൂപ്‌സാന ബീഗത്തോടൊപ്പം എക്‌സൈസ്, 
ആർപിഎഫ്‌ സംഘം
വെബ് ഡെസ്ക്

Published on Jul 05, 2026, 02:00 AM | 1 min read

പാലക്കാട്

പുരുഷ വേഷം ധരിച്ച് കഞ്ചാവ് കടത്തിയ അസം സ്വദേശിനി പിടിയിൽ. രൂപ്‌സാന ബീഗത്തെ (21)യാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ്‌ പിടികൂടിയത്. ഇവരിൽനിന്ന്‌ അഞ്ച് കിലോ കഞ്ചാവ്‌ പിടിച്ചെടുത്തു. ട്രോളി ബാഗിലാണ് കഞ്ചാവ് കടത്തിയത്. മറ്റൊരു ലഹരിമരുന്ന് കേസില്‍ മുമ്പും അറസ്റ്റിലായ രൂപ്‌സാന പാലക്കാട്‌ ഹേമാംബിക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതോടെയാണ് രൂപമാറ്റം വരുത്തി ലഹരി കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽനിന്ന് കഞ്ചാവ് ആലുവയിലെത്തിച്ച്‌ അതിഥിത്തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ശ്രമം. ട്രെയിൻ മാര്‍ഗം സംസ്ഥാനത്തേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നത്‌ തടയാൻ പരിശോധനകള്‍ ശക്തമാക്കുമെന്ന്‌ എക്‌സൈസ് അറിയിച്ചു. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ജി അജയകുമാർ, ഡബ്ല്യുസിഇഒ എം സ്മിത, സിഇഒമാരായ എൻ രജിത്ത്, യു ഹരികൃഷ്ണൻ, എ തൗഫീഖ്, എം അഷ്കർ, എം അനീഷ്, ആർപിഎഫ്‌ എസ്‌ഐ അജിത്ത് അശോക്, എഎസ്‌ഐ കെ എം ഷിജു, എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home