Deshabhimani

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴയുണ്ടാകും മിന്നൽ സാധ്യത മനസ്സിലാക്കി സുരക്ഷാ മുൻകരുതലുകൾസ്വീകരിക്കണം

മഴ; ഇന്ന്‌
മഞ്ഞ ജാഗ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. സംസ്ഥാന ദുരന്തനിവാരണ വകുപ്പ്‌ ചൊവ്വാഴ്‌ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴയുണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ്‌ സാധ്യത. കഴിഞ്ഞ ദിവസം മണ്ണാർക്കാട്‌ ആറ്‌ വയസ്സുകാരന്‌ ഇടിമിന്നലേറ്റിരുന്നു. മങ്കര മാങ്കുറുശി, കോങ്ങാട്‌, ഒലവക്കോട്‌ എന്നിവിടങ്ങളിൽ വീടുകൾക്ക്‌ കേടുപാടുകളുമുണ്ട്‌. മഴക്കാറുള്ളപ്പോൾ മിന്നൽ സാധ്യത മനസ്സിലാക്കി സുരക്ഷാ മുൻകരുതലുകൾസ്വീകരിക്കണമെന്ന്‌ മുന്നറിയിപ്പുണ്ട്‌. തുറസായ സ്ഥലങ്ങളിൽനിന്ന്‌ സുരക്ഷിതമായ കെട്ടിടത്തിലേക്കുമാറണം. വാതിലിനും ജനലിനും അടുത്തുനിൽക്കുന്നതും കിടക്കുന്നതും ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക. മിന്നലിൽ മരങ്ങൾക്കുചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ നിർത്തിയിടുന്നതും വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം. മഴയുള്ളപ്പോൾ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കാം. മിന്നലേറ്റാൽ ഉടൻ ആശുപത്രിയിലെത്തിക്കണം. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ്‌ അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട്‌ ജില്ലയുടെ വിവിധ ഭാഗത്ത്‌ മഴ ലഭിച്ചു. മണ്ണാർക്കാട്‌ (45 മില്ലിമീറ്റർ) ചിറ്റൂർ (43 മില്ലിമീറ്റർ) ആണ്‌ താരതമ്യേന വലിയ അളവിലുള്ള മഴ ലഭിച്ചത്‌. അതേ സമയം പകൽ കനത്ത വെയിലുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home