ഐഐടിയിൽ ഗണിത ശിൽപ്പശാല

കഞ്ചിക്കോട്
പാലക്കാട് ഐഐടിയിൽ 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി 28ന് ഗണിത ശിൽപ്പശാല നടത്തും. പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം ഉപജില്ലകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. രാവിലെ 9.30ന് അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി ഗണിതശാസ്ത്ര പ്രവർത്തനങ്ങളും ചർച്ചകളും നടക്കും. തുടർന്ന് പകൽ 2.30ന് തെരഞ്ഞെടുപ്പ് പരീക്ഷ നടത്തും. ഇതിൽനിന്ന് 50 വിദ്യാർഥികളെ മൂന്നുവർഷത്തെ മാത്ത് സർക്കിൾ പരിപാടിയിലേക്ക് തെരഞ്ഞെടുക്കും. ഇവർക്ക് പത്താം ക്ലാസ് പൂർത്തിയാക്കുന്നതുവരെ എല്ലാ രണ്ടാം ശനിയാഴ്ചയും നാലാം ഞായറാഴ്ചയും വിവിധ സെഷനുകൾ നൽകും. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് 10 മുതൽ 24 വരെ https://mathcircle.iitpkd.ac.in/ ൽ ഓൺലൈനായി അപേക്ഷിക്കാം.










0 comments