ആയിരണങ്ങൾ അണിനിരന്ന് മഹിളാ സംഗമം

ഒറ്റപ്പാലം
ആയിര കണക്കിന് സ്ത്രീകൾ അണിനിരന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സംഗമം. മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമം കണ്ണിയംപുറം പിഷാരടി ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സരിത അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ, കെ ശാന്തകുമാരി, കെ ബിനുമോൾ, കെ ഓമന, എ കെ ഷീലാ ദേവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബൈദ ഇസാക്ക് സ്വാഗതവും ഒറ്റപ്പാലം ഏരിയ സെക്രട്ടറി പി സിന്ധു നന്ദിയും പറഞ്ഞു. 1000 ത്തിലധികം വനിതകൾ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലേത് പണത്തിന് കീഴടങ്ങുന്ന സർക്കാർ: കെ കെ ശൈലജ
ഒറ്റപ്പാലം
സർക്കാർ ജീവനക്കാർക്ക് ശന്പളം കൊടുക്കാമെന്ന് ഏതെങ്കിലും ക്വാറി മുതലാളി പറഞ്ഞാൽ, പകുതി പേർക്ക് കൊടുത്തോയെന്ന് പറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണച്ചെലവിൽ മന്ത്രിക്ക് യാത്രചെയ്യാനുള്ള ചെലവുകൂടി ഉൾപ്പെടും. അതിനാലാണ് മന്ത്രിക്ക് യാത്രചെയ്യാൻ ഖജനാവിൽ നിന്ന് പണം അനുവദിക്കുന്നത്. എന്നാൽ സ്വകാര്യ വ്യക്തി മന്ത്രിയുടെ യാത്രാ ചെലവ് വഹിച്ചാൽ അത് പ്രത്യുപകാരത്തിന് വേണ്ടിയാണെന്ന് കരുതണം. ആരും വിമാനം വെറുതെ കൊടുക്കില്ല. എവിടെനിന്ന് വൈദ്യുതി വാങ്ങണമെന്നും ഏത് ഗ്രിഡിലൂടെ കൊണ്ടുവരണമെന്നും നേരത്തെകൂട്ടി തീരുമാനിക്കാനാണ് മന്ത്രി. ആ ഉത്തരവാദിത്വം അവർ കൃത്യമായി നിർവഹിക്കാത്തതുകൊണ്ടാണ് ഇപ്പോൾ പവർകട്ട് വേണ്ടിവന്നത്.സ്ത്രീകൾ ഇപ്പോഴും പൂർണമായി അംഗീകരിക്കപ്പെട്ടില്ല. നിയമസഭയിലും പാർലമെന്റിലും പകുതി സംവരണം ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയപ്പോൾ ചിലരെങ്കിലും ആശങ്കപ്പെട്ടിരുന്നു. എന്നാൽ മികച്ച ഭരണധികാരികളാണ് തങ്ങളെന്ന് തെളിയിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെന്നും ശൈലജ പറഞ്ഞു.








0 comments