ad
Deshabhimani

സൊസൈറ്റിയിലേക്ക് പാലുമായി 
പോവുന്പോള്‍ വെണ്ണടി ഭാഗത്താണ് പന്നി ആക്രമിച്ചത്

കാട്ടുപന്നി ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 12:44 AM | 1 min read

കേരളശേരി

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് പരിക്ക്. തടുക്കശേരി പച്ചിലക്കുഴി വീട്ടില്‍ മോഹന്‍കുമാറിനാണ് (59) പരിക്കേറ്റത്. ബുധൻ രാവിലെ കേരളശേരി സൊസൈറ്റിയിലേക്ക് പാലുമായി പോവുന്പോള്‍ വെണ്ണടി ഭാഗത്താണ് പന്നി ആക്രമിച്ചത്. കേള്‍വി കുറവായ ഇയാളെ പന്നി പിന്നില്‍ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. കാലിനും തലയ്‌ക്കും പരിക്കേറ്റതിനാൽ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 18ന് കേരളശേരി പെരുണ്ട ക്ഷീരകര്‍കനായ ശശിയെ പന്നി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home