ad
Deshabhimani

കാട്ടുപന്നിയുടെ ആക്രമണം

തോട്ടംതൊഴിലാളിക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:21 AM | 1 min read

മണ്ണാർക്കാട്

കൈതച്ചിറയിലെ റബർ തോട്ടത്തിലെ തൊഴിലാളിക്ക്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കൈതച്ചിറ പുതുപറമ്പില് ആസിയ (57)ക്കാണ് പരിക്കേറ്റത്. ചൊവ്വ പകൽ ഒന്നോടെയാണ് ആക്രമണം. ആസിയ ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് കാട്ടുപന്നിയിടിച്ചിട്ടത്. അപകടത്തിൽ കാലിന് പരിക്കേറ്റു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആസിയയെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home