5 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പാലക്കാട്
പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ബബുൽദാസ് (42) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഭുവനേശ്വറിൽനിന്ന് വിൽപ്പനയ്‌ക്കെത്തിച്ചതാണ് കഞ്ചാവ്. കോഴിക്കോട് ബേപ്പൂർ കടപ്പുറത്തും അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും കച്ചവടം നടത്താനായിരുന്നു ഉദ്ദേശം. പൊലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. വൻകിട ലഹരി മാഫിയകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്‌ഐ കെ ജെ പ്രവീൺ, എഎസ്‌ഐ സുബൈദ, ആർപിഎഫ് കോൺസ്റ്റബിൾമാരായ പ്രവീൺ, സവിൻ, സിപിഒമാരായ അമൽ വിജയ്, സോണിയ, ശ്രീനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments