ad
Deshabhimani

സഞ്ചാരികൾക്ക്‌ വിവരങ്ങൾ വിരൽത്തുന്പിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2025, 12:41 AM | 1 min read

പാലക്കാട്‌

കേരളത്തിലെ 14 ജില്ലകളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സമ്പൂർണ വിവരങ്ങൾ, വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്‌, വിസ സേവനങ്ങൾ, ഹോട്ടൽ, ഹോംസ്റ്റേ, റിസോർട്ട് ബുക്കിങ്‌ എന്നിവയ്‌ക്ക്‌ വെബ്‌സൈറ്റ്‌ ഒരുങ്ങുന്നു. ടൂറിസം മേഖലയിലെ സംരംഭമായ ടാർകോസിന്റെ വെബ്‌സൈറ്റ്‌ ശനി പകൽ 11.30ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. പാലക്കാട് ടോപ് ഇൻ ടൗൺ ശീതൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ടാർക്കോസ്‌ ഡയറക്ടർ ഇ എൻ സുരേഷ്ബാബു അധ്യക്ഷനാകും. കേരളത്തിലെ ഏത്‌ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയും മുഴുവൻ വിവരങ്ങൾ സൈറ്റിൽ ലഭ്യമാകും. ചിറ്റൂർ താലൂക്ക് ടൂറിസം സൊസൈറ്റിയാണ്‌ വെബ്സൈറ്റ് സജ്ജമാക്കുന്നത്‌. ഇതിന്‌ പുറമെ മറ്റ്‌ മൂന്ന്‌ പരിപാടികൾ കൂടി മന്ത്രി ഉദ്‌ഘാടനം ചെയ്യും. പകൽ 12.30ന്‌ മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി മണ്ണ്കാടുപാലം ഉദ്ഘാടനം, പകൽ മൂന്നിന്‌ നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട്‌ ഊട്ടറപ്പാലം നിർമാണ ഉദ്ഘാടനം, വൈകിട്ട്‌ 4.30 ന്‌ തരൂർ മണ്ഡലത്തിലെ തരൂർ പഞ്ചായത്തിൽ കാരമല ടൂറിസം പദ്ധതി ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉദ്ഘാടനം എന്നിവയും നിർവഹിക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home