ad
Deshabhimani

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ വാട്ടർ തീം പാർക്ക്‌ വരുന്നു

ആർത്തുല്ലസിക്കാം

Water theme park

കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പുതിയ മാതൃക

avatar
വി പ്രശോഭ്

Published on Jul 20, 2025, 12:59 AM | 1 min read

മണ്ണാർക്കാട്

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നടപ്പാക്കുന്ന 167 കോടിയുടെ ‘കാഞ്ഞിരപ്പുഴ ഡാം ഹോർട്ടികൾച്ചർ ഗാർഡൻ ആൻഡ് വാട്ടർ തീം പാർക്ക്’ പദ്ധതിക്ക് സർക്കാർ അംഗീകാരം. കെ ശാന്തകുമാരി എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക്‌ അനുമതി ലഭിച്ചത്. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ ഇരുവശത്തും ജലസേചന വകുപ്പ് ഓഫീസ് പരിസരത്തുമായി 50 ഏക്കറിലാണ് പദ്ധതി. കുട്ടികളുടെ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടെയ്ൻ, മൃഗശാല, പക്ഷി, ചിത്രശലഭ പാർക്ക്, മറൈൻ അക്വേറിയം, സ്നോപാർക്ക്, വാട്ടർതീം പാർക്ക്, കണ്ണാടി തൂക്കുപാലം, സിപ്പ്‌ലൈൻ ഉൾപ്പെടെ ഒരുക്കും. കോഴിക്കോട് എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഏജൻസിയാണ് നിർമാണം നടത്തുന്നത്. പദ്ധതിയുടെ പ്രവർത്തന കാലാവധി 30 വർഷമാണ്. വരുമാനത്തിന്റെ മൂന്ന് ശതമാനമായിരിക്കും സർക്കാരിനുള്ള വിഹിതം. പദ്ധതിയുടെ കരാർ ഒപ്പിടൽ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home