Deshabhimani

ഒന്നാംവിള കതിർവരുന്പോൾ കനാൽ വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി ഉണങ്ങും

വീണ്ടും കാലിക്കുടങ്ങൾ; 10 വർഷങ്ങൾക്കുശേഷം ചിറ്റൂർ മേഖലയിൽ വരൾച്ച

kaalikudam
avatar
വേണു കെ ആലത്തൂർ

Published on Sep 17, 2026, 01:00 AM | 1 min read

പാലക്കാട്‌

കാലിക്കുടങ്ങളുമായി നീളുന്ന വരിയിൽ വെയിലുകൊണ്ട്‌ തളർന്ന വീട്ടമ്മമാരും കുട്ടികളും മെപ്പെഡിൽ കുടങ്ങൾകെട്ടി വിൽക്കുന്ന കച്ചവടക്കാർ... 10 വർഷങ്ങൾക്കുമുന്പുള്ള ഇ‍ൗ ചിത്രം പുനഃസൃഷ്ടിക്കുകയാണ്‌ മുഖ്യമന്ത്രിയെന്ന്‌ നാട്ടുകാർ. പവർകട്ട്‌ തിരിച്ചുവന്നതുപോലെ ചിറ്റൂർ– കൊഴിഞ്ഞാന്പാറ മേഖലയിൽ ജലക്ഷാമവും തിരികെവന്നു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പറന്പിക്കുളം– ആളിയാർ പദ്ധതിയിൽ കേരളത്തിന്‌ ലഭിക്കേണ്ട അർഹതപ്പെട്ട വെള്ളം വാങ്ങിയെടുക്കാൻ കൃത്യമായ ഇടപെടൽ നടത്തിയിരുന്നു. മൂലത്തറ റഗുലേറ്റർ നവീകരണം, കന്പാലത്തറയിൽ വെള്ളം സുലഭമാക്കൽ, കർഷകർക്ക് ആവശ്യമായ ഘട്ടങ്ങളിൽ കനാൽവെള്ളം ലഭ്യമാക്കൽ എന്നിവ നടപ്പിലാക്കി. ഒന്നാംവിള കതിർവരുന്പോൾ കനാൽ വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി ഉണങ്ങും. പറന്പിക്കളും– ആളിയാർ പദ്ധതിയിൽ സെപ്‌തംബർ ആദ്യപകുതിയിൽ സെക്കന്റിൽ 400 ഘനയടി എന്ന തോതിൽ ചിറ്റൂർ പുഴയിലേക്ക്‌ വെള്ളം ഒഴുക്കിവിടേണ്ടതാണ്‌. അത്‌ കിട്ടിയില്ല. കർഷകരുടെ പ്രതിഷേധം കനത്തപ്പോൾ 160 ഘനയടി തുറന്നുവിടാൻ തമിഴ്നാട്‌ നിർബന്ധിതമായി. കേരളത്തിലെ ഉദ്യോഗസ്ഥർ 300 ഘനയടി വെള്ളമാണ്‌ ലഭിക്കേണ്ടതെന്ന്‌ നിലപാട്‌ എടുത്തത്‌ തമിഴ്‌നാടിന്‌ ഗുണകരമായി. മഴകുറഞ്ഞാൽ ജൂൺ, ജൂലൈ മാസങ്ങളിലും ഇ‍ൗ തോതിൽ വെള്ളം കേരളത്തിന്‌ ലഭിക്കേണ്ടതാണ്‌. അത്‌ വേണ്ടെന്ന നിലപാടാണ്‌ ചിറ്റൂർ എംഎൽഎയുടേതും. കരാർ പ്രകാരം കേരളത്തിന്‌ 7.5 ടിഎംസി വെള്ളമാണ്‌ ലഭിക്കേണ്ടത്‌. ഇപ്പോൾ പറന്പിക്കുളം– ആളിയാർ ഗ്രൂപ്പ്‌ അണക്കെട്ടിൽ 14.2 ടിഎംസി വെള്ളമുണ്ട്‌. അതിൽ 9.7 ടിഎംസി വെള്ളം ഉപയോഗിക്കാൻ കഴിയും. ഇ‍ൗ വെള്ളം ആളിയാറിലേക്ക്‌ ഇറക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണം. മുഖ്യമന്ത്രിയുടെ കീഴിലാണ്‌ അന്തർ സംസ്ഥാന ജല ക്രമീകരണ വിഭാഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home