ad
Deshabhimani

വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി

വാട്ടർ അതോറിറ്റി ജീവനക്കാർ നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 02:00 AM | 1 min read


പാലക്കാട്

ധവള പത്രത്തിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിലവിലുള്ള സർക്കാർ മാനദണ്ഡമനുസരിച്ച്‌ പൊതുസ്ഥലം മാറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ജില്ലാ കേന്ദ്രത്തിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രശോഭ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌-കുമാർ, കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി സതീഷ്, വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി ആരിഫ്, വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് ഒർഗനൈസേഷൻ ജില്ലാ സെക്രട്ടറി ബേബി തോമസ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ലാവണ്യ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി പ്രജീവ് സ്വാഗതവും ജില്ലാ ട്രഷറർ ബി മോഹൻദാസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home