ad
Deshabhimani

റെട്രോ മുതൽ സ്മാർട്ട് വരെ; മാറുന്ന വാച്ച് ട്രെൻഡുകൾ

watches
avatar
സായൂജ് ചന്ദ്രന്‍

Published on May 31, 2026, 12:01 AM | 1 min read

പാലക്കാട്‌

സമയം നോക്കാൻ മാത്രമല്ല, ആളുകളെ നോക്കിക്കാൻകൂടിയാണ് ഇപ്പോൾ വാച്ചുകൾ! വിന്റേജ് വൈബുമായി തിരികെയെത്തിയ ‘റെട്രോ വാച്ചുകൾ', ഹെൽത്തും സ്റ്റൈലും ഒരുമിക്കുന്ന കിടിലൻ ‘സ്മാർട്ട്‌ വാച്ചുകൾ', പോക്കറ്റ് കാലിയാക്കാതെ ലുക്ക് പിടിക്കാൻ "കോപ്പി വാച്ചുകൾ', കണ്ണഞ്ചിപ്പിക്കുന്ന പുത്തൻ ‘കളറുകൾ', പിന്നെ നൊസ്റ്റാൾജിയ ഉണർത്തുന്ന ‘കിഡ്‌സ് വാച്ചുകൾ'. അങ്ങനെ വാച്ച് ലോകം ഇപ്പോൾ വേറെ ലെവലാണ്. ജെൻസി പിള്ളേരും വാച്ച് ഫ്രീക്കന്മാരുമെല്ലാം ഒരുപോലെ നെഞ്ചിലേറ്റിയ വാച്ച് ട്രെൻഡുകളിലൂടെ ഒരു യാത്ര പോയാലോ? ഏതെങ്കിലുമൊരു വാച്ചല്ല പുതിയ തലമുറയ്‌ക്ക്‌ പ്രിയം. കൈക്കിണങ്ങുന്ന കനം കുറഞ്ഞ ആർഭാടമില്ലാത്ത വാച്ചുകളാണ്‌ ആവശ്യം. ചെയിൻ വാച്ചുകൾ പഴമയുടേത്‌ മാത്രമാണെന്ന വാദം പടിക്കപ്പുറത്താണ്‌. ഒരുകാലത്ത്‌ നിരത്തുകളിൽ തിളങ്ങിയ 36 മി.മി – 39 മി.മി കുഞ്ഞൻ "റെട്രോ' വാച്ചുകൾ വീണ്ടും താരമാണിപ്പോൾ. 500 രൂപ മുതൽ പതിനായിരങ്ങൾ വിലവരുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്‌. എഴുപതുകളിലെയും എൺപതുകളിലെയും ബാഗി പാന്റുകൾ ജെൻസി ഇറയിലും സൂപ്പർ ഹിറ്റാകുമ്പോൾ വാച്ചുകളെയും എന്തിന്‌ മാറ്റി നിർത്തണമെന്നാണ്‌ പുതിയ തലമുറയുടെ ചോദ്യം. പുതിയ സാങ്കേതികവിദ്യയോടെ കരുതലോടെയാണ്‌ പഴയ വാച്ചുകളുടെ വരവ്‌. പഴയ കറുപ്പും വെളുപ്പും നിറങ്ങളെക്കൂടാതെ മറ്റ്‌ നിറങ്ങളും ഡയലിൽ പരീക്ഷിക്കുന്നു. ബർഗണ്ടി, മെർലോട്ട്, ഇളം ചുവപ്പ്, ഇളം പിങ്ക്, ഐസ് ബ്ലൂ, പ്രകൃതിയോട് ഇണങ്ങിയ മണൽ നിറം, ബീജ് നിറങ്ങൾ എന്നിവയ്ക്ക്‌ ആവശ്യക്കാരേറെ. വാച്ചിന്റെ ഉള്ളിലെ ചക്രങ്ങളും സൂചിയുമെല്ലാം പുറത്തേക്കുകാണാൻ സാധിക്കുന്ന "സ്കെലിറ്റൺ' വാച്ചുകൾക്കും ആവശ്യക്കാരേറെയാണ്‌. വാച്ചിന്റെ കേസും ചെയിനും വേർതിരിക്കാനാകാതെ ഒന്നിച്ച് ചേർന്നുനിൽക്കുന്ന "ഇന്റഗ്രേറ്റഡ് ബ്രേസ്‌ലെറ്റ്' വാച്ചുകളും പ്രധാനം. സ്റ്റീലിനുപകരം ടൈറ്റാനിയം, സെറാമിക് വസ്‌ തുക്കളാൽ നിർമിക്കുന്നവയുമുണ്ട്‌. കഴിഞ്ഞ കാലങ്ങളിൽ കളംനിറഞ്ഞ സ്മാർട്ട്‌ വാച്ചുകളും പുതുമോഡിയിൽ വിപണിയിലുണ്ട്‌. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉറക്കം, ശ്വസന തടസ്സം, ബിപി, ഇസിജി, വിശ്രമം, തുടങ്ങി ആരോഗ്യ നിർദേശങ്ങൾ തരുന്നു. 700 രൂപ മുതൽ ഇവ വിപണിയിൽ ലഭ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home