ad
Deshabhimani

മാറ്റം മുന്നേറ്റം

നെഞ്ചിടിപ്പറിഞ്ഞ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എ തുളസീദാസ്‌

Published on Feb 14, 2026, 12:53 AM | 2 min read

നെന്മാറ

പ്രകൃതിഭംഗിയും സാംസ്‌കാരികത്തനിമയും ഒത്തുചേർന്ന നെന്മാറയുടെ നെഞ്ചിടിപ്പ്‌ കൃത്യമായി അറിഞ്ഞാണ്‌ മണ്ഡലത്തിലെ വികസനം. ഗ്രാമീണ ജനതയുടെ ആവശ്യങ്ങൾ നടപ്പാക്കി. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ നെല്ലിയാന്പതി കുണ്ടറച്ചോല പാലം അഞ്ചുകോടി ചെലവിൽ പുതുക്കിപ്പണിതു. വിദ്യാഭ്യാസമുന്നേറ്റത്തിന്‌ കരുത്തേകി നെന്മാറ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ ചെലവിലും കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതുകോടി ചെലവിലും കെട്ടിടം ഉയർന്നു. നെന്മാറ ഐടിഐക്ക്‌ 4.10 കോടിയിൽ കെട്ടിടം പണിതു. മുതലമട കാർഷിക കോളേജിന്‌ സ്ഥലത്തിനായി 10 കോടി അനുവദിച്ചു. പോത്തുണ്ടി കുടിവെള്ള പദ്ധതി 100 കോടി ചെലവിൽ ഒരുങ്ങി. നെല്ലിയാമ്പതിയിൽ ഓറഞ്ച്‌ ഫാം വികസനത്തിന്‌ പുത്തൻ പദ്ധതിയും നടപ്പാക്കി.


ഇനിയും മുന്നോട്ട്‌

മണ്ഡലത്തിലെ എല്ലാ പ്രദേശത്തും വികസനമെത്തിക്കാൻ കഴിഞ്ഞു. വെള്ളം, വെളിച്ചം, ഗതാഗതം, വിദ്യാഭ്യാസം, റോഡ് വികസനം, വിനോദസഞ്ചാരം, കാർഷിക മേഖല എന്നിവയ്‌ക്ക് പ്രാധാന്യം നൽകി. വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം, കളിസ്ഥലങ്ങൾ, ശുചിമുറികൾ എന്നിവ ഉറപ്പാക്കി. ഗ്രാമീണ പാതകളുൾപ്പെടെ പ്രധാന റോഡുകൾ നവീകരിച്ചു.

-കെ ബാബു എംഎൽഎ


പ്രധാന പദ്ധതികൾ

• എലവഞ്ചേരി കുടിവെള്ള പദ്ധതി (39 കോടി) • മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാത
 (15.24 കോടി) • കൊടുവായൂർ ജിഎച്ച്എസ്എസ് കെട്ടിടം 
 (9 കോടി) • നെന്മാറ കമ്യൂണിറ്റി ഹാൾ (7.5 കോടി) • ആനമാറി – കുറ്റിപ്പാടം റോഡ് (6.7 കോടി) • നെല്ലിയാമ്പതി ടൂറിസം വികസനം (5 കോടി) • മുതലമട ജിഎച്ച്എസ്എസ് അടിസ്ഥാന 
 സൗകര്യം (5 കോടി) • പോത്തുണ്ടി ഉദ്യാനം (5 കോടി) • നെന്മാറ ഐടിഐ കെട്ടിടം (4.10 കോടി) • കണ്ണനിക്കടവ് പാലം (4 കോടി) • ഊട്ടറ പാലം (4 കോടി) • ആലമ്പള്ളം പാലം (4 കോടി) ​• കൊല്ലങ്കോട് – കുനിശേരി റോഡ് (4 കോടി) • നെന്മാറ ജിജിഎച്ച്എസ്എസിൽ 
 അടിസ്ഥാന സൗകര്യം (3 കോടി) • നെന്മാറ ജിഎച്ച്എസ്എസ് കളിസ്ഥലം (3 കോടി) • മുതലമടയിലെ ഉന്നതികളിൽ അടിസ്ഥാന 
 സൗകര്യം (3 കോടി) • എലവഞ്ചേരി ഉന്നതി വികസനം (3 കോടി) • പല്ലശന ഉന്നതി വികസനം (3 കോടി) • എലവഞ്ചേരി നാട്ടുവെളിച്ചം (1.65 കോടി) ​• അയിലൂർ കളിസ്ഥലം (1 കോടി) • കൊടുവായൂർ ജിഎച്ച്എസ്എസ്‌ കളിസ്ഥലം 
 (1 കോടി) ​• വടവന്നൂർ കുടിവെള്ള പദ്ധതി (98 ലക്ഷം) • പഞ്ചായത്തുകളിൽ ആംബുലൻസ്‌ 
 (17 ലക്ഷം വീതം) • മണ്ഡലത്തിൽ 400 മിനി മാസ്റ്റ് ലൈറ്റുകൾ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home