ad
Deshabhimani

എൽഡിഎഫ്‌ സർക്കാരിന്റെ വികസന–
ക്ഷേമപ്രവർത്തനങ്ങൾ പരിപൂർണമായി 
ജനങ്ങളിലെത്തിക്കുക എന്നതാണ്‌ ജാഥയുടെ ലക്ഷ്യം

കള്ളപ്രചാരണങ്ങൾ തുറന്നുകാട്ടും:
എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 15, 2026, 12:39 AM | 1 min read

പാലക്കാട്‌

ജില്ലയിൽ മൂന്ന്‌ ദിവസങ്ങളിലായി പര്യടനം നടത്തുന്ന വടക്കൻ മേഖലാ ജാഥയിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾ തുറന്നുകാട്ടുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തിന്റെ വികസനം മുടക്കിയതും അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതും കേരളത്തിന്റെ ഭരണ നിർവഹണത്തിൽ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചതുമെല്ലാം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും. എൽഡിഎഫ്‌ സർക്കാരിന്റെ വികസന–ക്ഷേമപ്രവർത്തനങ്ങൾ പരിപൂർണമായി ജനങ്ങളിലെത്തിക്കുക എന്നതാണ്‌ ജാഥയുടെ ലക്ഷ്യം. ജില്ലയിൽ പൂർത്തീകരിച്ചതും പൂർത്തീകരിക്കേണ്ടതുമായ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കും. വാർത്താസമ്മേളനത്തിൽ ടി സിദ്ധാർഥൻ, ഇ എൻ സുരേഷ്‌ബാബു, സുമലത മോഹൻദാസ്‌, എ രാമസ്വാമി, കെ ആർ ഗോപിനാഥ്‌, കെ കുശലകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home