ad
Deshabhimani

കാലാവസ്ഥ മാറിയാലെന്താ

വെണ്ടക്കൃഷി സെറ്റാണ്‌

Vendakrishi set
avatar
എസ്‌ സുധീഷ്‌

Published on Sep 02, 2025, 12:00 AM | 1 min read

ചിറ്റൂർ

അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ മാറ്റംകാരണം കൃഷിനാശം വരുമെന്ന പേടിയിലാണോ നിങ്ങൾ, പേടിക്കേണ്ട വെണ്ടക്കൃഷി സെറ്റാണ്‌. കാലവസ്ഥാ മാറ്റം മൂലം നെൽക്കൃഷിയിൽ നാശം പതിവായതോടെയാണ്‌ കുറ്റിപ്പള്ളം പാറക്കാൽ സ്വദേശി എ ശിവദാസ് വെണ്ടക്കൃഷിയിറക്കിയത്‌. കിട്ടിയതാകട്ടെ നൂറുമേനി വിളവും. ഓണക്കാലത്ത് മികച്ച വിളവ് വിലയും ലഭിച്ചതോടെ ശിവദാസനും ഭാര്യ നളിനിയും മകൾ അശ്വനിയും ഡബിൾ ഹാപ്പി. 60 സെന്റിലാണ്‌ ശിവദാസൻ വെണ്ടയിറക്കിയത്‌. കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടം ഉഴുതുമറിച്ച് പൊടി പോലെയാക്കി പാത്തിയെടുത്ത് വെണ്ടവിത്ത് നട്ടു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട അരക്കിലോ വിത്താണ് അവശ്യമായത്. വിത്തിന് 4,000 രൂപയായി. 45 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിലായി 45 തവണ വിളവെടുക്കാം. മൂന്നുമാസംവരെ വിളവ്‌ കിട്ടും. ഒരുതവണ പറിക്കുമ്പോൾ 150 കിലോയിലധികം വെണ്ട ലഭിക്കും. കിലോയ്‌ക്ക്‌ 35 രൂപവരെയാണ്‌ ശിവദാസന്‌ കിട്ടുന്നത്‌. പാലക്കാട്, കൊഴിഞ്ഞാമ്പാറ മാർക്കറ്റുകളിലാണ് വിൽപ്പന. രണ്ട്‌ തവണയുള്ള വളപ്രയോഗവും കളയെടുക്കലും മാത്രമാണ്‌ ചെയ്യേണ്ടത്‌. വെണ്ട കൂടാതെ നെല്ല്‌, തെങ്ങ്‌ തുടങ്ങിയ കൃഷിയുമുണ്ട്‌ ശിവദാസന്‌. പശുക്കളുമുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home