മനിശീരിയിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ 2 വാഹനാപകടം

മനിശീരി– ആറംകുളം റോഡിന് സമീപം കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടം
ഒറ്റപ്പാലം
പാലക്കാട് –- -കുളപ്പുള്ളി റോഡിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടം. ഈസ്റ്റ് മനിശീരിയിൽ പിക്കപ് വാൻ മൂന്ന് സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ ആറംകുളം റോഡിനുസമീപം രണ്ട് ഓട്ടോയും കാറും കൂട്ടിയിടിച്ചു. ശനി രാവിലെ 7.30നാണ് രണ്ടിടത്തും അപകടമുണ്ടായത്. ചാറ്റൽമഴ ഉണ്ടായിരുന്നു. കാറ്ററിങ് സ്ഥാപനത്തിനുസമീപം റോഡിൽ നിർത്തിയിട്ട സ്‌കൂട്ടറുകളിലാണ് പിക്കപ് വാൻ ഇടിച്ചത്. കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട പിക്കപ് വാൻ വട്ടം കറങ്ങി സ്‌കൂട്ടറുകളിലേക്ക് പാഞ്ഞുകയറി. പിന്നാലെവന്ന കാർ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സ്‌കൂട്ടറുകൾക്ക് സാരമായ കേടുപാട് സംഭവിച്ചു. തൊട്ടുപിന്നാലെയാണ് പാലക്കാട്ടുനിന്ന് പച്ചക്കറി കയറ്റിവന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറ്റൊരു ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞത്. പച്ചക്കറി ഓട്ടോയിലെ ഡ്രൈവർ പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബീറിന് പരിക്കേറ്റു. ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോകൾക്കും കാറിനും കേടുപാടുകൾ സംഭവിച്ചു.










0 comments