Deshabhimani

മന്ത്രിയുടെ സ്വകാര്യപരിപാടി റിപ്പോർട്ട്‌ ചെയ്‌തില്ല; ഇൻഫർമേഷൻ ഓഫീസറെ ഇടുക്കിയിലേക്ക്‌ മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 12:32 AM | 1 min read

പാലക്കാട്‌

മൂന്ന്‌ മാസത്തിനിടെ പാലക്കാട്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ടി എസ് സതികുമാറിനെ വീണ്ടും സ്ഥലംമാറ്റി. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം തിരുവനന്തപുരത്തുള്ള സതികുമാറിനെ പാലക്കാട്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസറായാണ്‌ നിയമിച്ചത്‌. അട്ടപ്പാടി മുള്ളിയിൽ നടന്ന മന്ത്രി കെ എ തുളസിയുടെ സ്വകാര്യ പരിപാടി നേരിട്ട്‌ റിപ്പോർട്ട്‌ ചെയ്യാൻ വിസമ്മതിച്ചുവെന്ന പേരിലാണ്‌ ഇദ്ദേഹത്തെ ഇപ്പോൾ ഇടുക്കിയിലേക്ക്‌ മാറ്റിയത്‌. മന്ത്രിമാരുടെ സ്വകാര്യ പരിപാടികൾ ജില്ലാ ഇൻഫർമേഷൻ വകുപ്പ്‌ റിപ്പോർട്ട്‌ ചെയ്യാറില്ല. എന്നാൽ, അതുപറ്റില്ലെന്നും താൻ പോകുന്ന പരിപാടികളെല്ലാം പിആർഡി റിപ്പോർട്ട്‌ ചെയ്യണമെന്നും മന്ത്രി വാശി പിടിക്കുകയായിരുന്നുവെന്നാണ്‌ വിവരം. ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു ഐ ആര്‍ പ്രസാദാണ്‌ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർ. മലപ്പുറം ജില്ലയിലെ ആനമങ്ങാട് പരിയാപുരം സ്വദേശിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home