print edition യുഡിഎഫുകാരുടെ പടക്കമേറ്; കുട്ടികൾക്ക് പരിക്ക്

മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിൽ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ പടക്കംപൊട്ടി കുട്ടികൾക്ക് പരിക്ക്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതിനെ തുടർന്ന് നടത്തിയ പ്രകടനത്തിലാണ് അപകടം. യുഡിഎഫ് പ്രവർത്തകർ പ്രദേശവാസി അഫ്സൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് പടക്കം എറിഞ്ഞു. അഫ്സൽ ബാബുവിന്റെ മകൻ ഹയാൻ, സഹോദരൻ റിയാസിന്റെ മകൻ ഫൈസാൻ എന്നിവർക്കാണ് പരിക്ക്.










0 comments