കേരളത്തെ ഇരുട്ടിലാക്കി യുഡിഎഫ് സർക്കാർ
നാടാകെ മെഴുകുതിരി പ്രതിഷേധം

പാലക്കാട്
വൈദ്യുതിക്ഷാമം പരിഹരിക്കാതെ നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി സരള, വി രാധാകൃഷ്ണൻ, മുഹമ്മദ് നാസിം, ലോക്കൽ സെക്രട്ടറിമാരായ ജിഞ്ചു ജോസ്, വി മനോജ്, എം വിപിൻദാസ് എന്നിവർ സംസാരിച്ചു. പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും ഏരിയ കമ്മിറ്റി അംഗം വി സുരേഷ് നന്ദിയും പറഞ്ഞു.










0 comments