ad
Deshabhimani

പാലക്കാട് ഗവ. മെഡിക്കൽ കോളേജിന്റെ അവശേഷിക്കുന്ന പദ്ധതികൾക്ക് ആവശ്യമായ തുകയില്ല

​ആരോഗ്യ മേഖലയ്ക്ക് തിരിച്ചടി; 
സ്റ്റേഡിയം നവീകരണത്തിനും ഫണ്ടില്ല

UDF Budget

തകർന്ന തരിപ്പണമായ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം

വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 1 min read

ജില്ലയുടെ ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ബജറ്റിൽ കടുത്ത അവഗണനയാണ് നേരിട്ടത്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ 40 കോടി ചെലവിൽ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന നഗരസഭയുടെ ഇടങ്കോൽ കാരണം നടപ്പായില്ല. ഇതിനൊരു പരിഹാരമുണ്ടാകുമെന്നാണ് ഇത്തവണ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ആരോഗ്യ മേഖലയിലെ പ്രധാന പദ്ധതികളോടും ബജറ്റ് മുഖംതിരിച്ചു. സാധാരണക്കാരുടെ ആശ്രയമായ പാലക്കാട് ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കാനുള്ള വിവിധ പദ്ധതികൾക്ക് പണം അനുവദിച്ചില്ല. പാലക്കാട് ഗവ. മെഡിക്കൽ കോളേജിന്റെ അവശേഷിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ആവശ്യമായ തുകയും വകയിരുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home