ad
Deshabhimani

നെൽക്കർഷകരെ വഞ്ചിച്ചു: 
ദേശീയ കർഷക സംരക്ഷണ സമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 1 min read

പാലക്കാട്‌

ബജറ്റിൽ നെൽകൃഷിയെ അവഗണിച്ച യുഡിഎഫ്‌ സർക്കാർ നെൽക്കർഷകരെ വഞ്ചിച്ചതായി ദേശീയ കർഷക സംരക്ഷണ സമിതി. കഴിഞ്ഞ സർക്കാരിന്റെ നെല്ല്‌ സംഭരണത്തെ വിമർശിച്ച മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള ഭരണകക്ഷിയിലെ നേതാക്കൾ ഭരണം കിട്ടിയപ്പോൾ നെല്ലിനുവേണ്ടി ഒരുരൂപപോലും ബജറ്റിൽ വകയിരുത്തിയില്ല. നെല്ലിന്റെ താങ്ങുവില 40 ആക്കണമെന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ നെൽകൃഷിയെക്കുറിച്ച്‌ മിണ്ടുന്നില്ല. സർക്കാരിനുകീഴിലുള്ള ആറ്‌ മോഡേൺ റൈസ് മില്ലുകൾ പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ എടുത്തിട്ടില്ല. കർഷകക്ഷേമ ബോർഡിനെ അവഗണിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ വഞ്ചനയിൽ നെൽക്കർഷകർ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ദേശീയ കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ പ്രസ്ഥാവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home