Deshabhimani

നെൽക്കർഷകർക്ക് ഇരുട്ടടി; വാഗ്ദാനങ്ങൾ പാഴായി

UDF Budget
വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 1 min read

ജില്ലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപജീവനമാർഗമായി കാണുന്ന നെൽകൃഷിയോടും കടുത്ത അവഗണനയാണ് ബജറ്റിൽ. നെല്ല് സംഭരണം കാര്യക്ഷമമാക്കാനോ സംഭരണവില ഉയർത്താനോ തീരുമാനമില്ല. നെൽകൃഷിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും വിസ്മരിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 35 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ്, അധികാരത്തിലെത്തിയപ്പോൾ നെൽക്കർഷകരെ പാടേ മറന്നു. സംഭരണവില ഉയർത്തിയില്ല എന്നു മാത്രമല്ല, സംഭരണം കാര്യക്ഷമമാക്കാനുള്ള ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കാനുള്ള സംഭരണ കുടിശ്ശിക വാങ്ങിയെടുക്കുന്നതിനെക്കുറിച്ചും പരാമർശമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home