Deshabhimani

കൃഷിയും വ്യവസായവും
വഴിമുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Jun 20, 2026, 12:00 AM | 1 min read

പാലക്കാട്‌

യുഡിഎഫ്‌ സർക്കാരിന്റെ ആദ്യബജറ്റിൽ ജില്ലയോട് കടുത്ത അവഗണന. പുതിയ വൻകിട പദ്ധതികൾ പ്രഖ്യാപിക്കാത്ത ബജറ്റ്, ജില്ലയുടെ നട്ടെല്ലായ കാർഷിക, വ്യവസായ മേഖലകളെ പൂർണമായും തഴഞ്ഞു. നെൽക്കർഷകർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി. കഞ്ചിക്കോട് വ്യവസായ ഇടനാഴി, പാലക്കാട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികൾക്കും മതിയായ തുക അനുവദിച്ചില്ല. മണ്ഡലങ്ങളിലെ പദ്ധതികൾക്കാവശ്യമായ തുക നീക്കവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എംഎൽഎമാർ നിവേദനം നൽകിയിരുന്നു. എന്നാൽ, അതിൽ പകുതിപോലും അനുവദിച്ചില്ല. കിഫ്‌ബിയുടെ പ്രവർത്തനം മരവിപ്പിച്ചതിനാൽ അതിൽനിന്ന്‌ വികസന പദ്ധതികൾക്ക്‌ തുക ലഭിക്കുമെന്ന പ്രതീക്ഷയും അസ്‌തമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home