വ്യവസായ മേഖലയെ പാടേ മറന്നു

കഞ്ചിക്കോട് വ്യവസായ മേഖല
കഞ്ചിക്കോട് വ്യവസായ മേഖലയെ ബജറ്റിൽ പൂർണമായും അവഗണിച്ചു. മുൻ എൽഡിഎഫ് സർക്കാർ കിഫ്ബിയിൽനിന്ന് 1,780 കോടി വകയിരുത്തി കഞ്ചിക്കോട് സ്മാർട്ട്‌സിറ്റി പദ്ധതിക്കായി 1,71-0 ഏക്കർ സ്ഥലം ഏറ്റെടുത്ത് കൈമാറിയിരുന്നു. ഇവിടെ കൂടുതൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ അനിവാര്യമാണ്. കോയമ്പത്തൂർ – കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ മേഖലയിൽ പദ്ധതികൾ പൂർണ സജ്ജമാകണമെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക തുക നീക്കിവയ്ക്കേണ്ടതുണ്ട്. എന്നാൽ ഇവയൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.










0 comments