ad
Deshabhimani

ബജറ്റിൽ അവഗണന

നാടാകെ പ്രതിഷേധം

UDF Budget

സംസ്ഥാന ബജറ്റിൽ ജീവനക്കാരെയും അധ്യാപകരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി 
പാലക്കാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 1 min read

പാലക്കാട്

സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സംസ്ഥാന ബജറ്റിൽ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ശമ്പളപരിഷ്കരണം, ലീവ് സറണ്ടർ, ക്ഷാമബത്ത, അഷ്വേർഡ് പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ച് ബജറ്റിൽ പരാമർശിക്കാത്തതിൽ ജീവനക്കാർ പ്രതിഷേധിച്ചു. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി പാലക്കാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ അധ്യക്ഷനായി.എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, പിഎസ്‍സിഇയു ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതവും പാലക്കാട് താലൂക്ക് സെക്രട്ടറി ബി രാജേഷ് നന്ദിയും പറഞ്ഞു. ​ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി ഷൊർണൂർ ഗവ. പ്രസിൽ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഷൊർണൂർ സബ് ജില്ലാ പ്രസിഡന്റ് ബാബുരാജ് അധ്യക്ഷനായി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എം വി സുജേഷ് സ്വാഗതവും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണമായും തഴഞ്ഞ സർക്കാർ നടപടിയിൽ കേരള പ്രവാസി സംഘം പ്രതിഷേധിച്ചു. പാലക്കാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയ സെക്രട്ടറി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റഷീദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അൻവറലി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷർഫുദ്ദീൻ, മുഹമ്മദ് അലി, സഫ്ദർ, ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home