ലൈഫിൽ ആശങ്ക

ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതി പ്രകാരം കരാർ ഒപ്പിട്ട് ഒന്നും രണ്ടും ഗഡുക്കൾക്കായി കാത്തിരിക്കുന്ന പതിനായിരത്തോളം ഗുണഭോക്താക്കൾ ആശങ്കയിലാണ്. ലൈഫ് മിഷന് പണം അനുവദിക്കാത്തതിനാൽ ഇവർക്ക് ഇനി എപ്പോൾ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. സർക്കാർ നൽകുന്ന തുകയ്‌ക്കനുസരിച്ച് ഓരോ ഘട്ടവും പൂർത്തിയാക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ലൈഫ് മിഷൻ തന്നെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. യുഡിഎഫിന്റെ നയപ്രഖ്യാപന പ്രസംഗത്തിലും ഇത് വ്യക്തമാക്കിയിരുന്നു. ആദ്യ ബജറ്റിൽ ലൈഫ് മിഷന് തുക നീക്കിവയ്‌ക്കാതായതോടെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വരുമോ എന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ.










0 comments