Deshabhimani

സൺ ഇനി സെറ്റാണ്‌

trendz
avatar
സായൂജ്‌ ചന്ദ്രൻ

Published on Sep 27, 2026, 12:00 AM | 1 min read

പാലക്കാട്‌

"പാതിരാത്രിയിൽ സൂര്യാസ്തമയം ആസ്വദിച്ച്‌ ചായ കുടിക്കാം' വിചിത്രമായി തോന്നുമെങ്കിലും ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്‌ മനുഷ്യൻതീർത്ത അസ്‌തമയം. സൂര്യന്റെ സുവർണശോഭ ഭിത്തിയിൽ പ്രതിഫലിപ്പിക്കുന്ന "സൺസെറ്റ്‌ ലാമ്പുകൾ'. ഏത്‌ ദിശയിലേക്കും തിരിക്കാവുന്ന സൂര്യന്‌ ആഗ്രഹിക്കുന്ന വലുപ്പവും നൽകാം. ഭിത്തിയിൽനിന്നുള്ള അകലത്തിന്‌ അനുസരിച്ച്‌ വെളിച്ചത്തിന്റെ തീവ്രതയും ക്രമീകരിക്കാം. പവർ ബാങ്കിലോ ഫോൺ ചാർജറിലോ കണക്റ്റ് ചെയ്ത് എവിടെ വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നതാണ്‌ മറ്റൊരു പ്രത്യേകത. റിമോട്ടിലും മൊബൈൽ ആപ്ലിക്കേഷനിലുമാണ്‌ പ്രവർത്തിപ്പിക്കുന്നത്‌. മുറിക്കുള്ളിൽ കൃത്രിമമായി തീർക്കുന്ന അസ്തമയം കിടിലൻ ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കാനാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. ചന്ദ്രൻ, നക്ഷത്രങ്ങൾ, മഴവില്ല്‌, ചുവപ്പ്‌, വയലറ്റ്, പച്ച നിറങ്ങളിലുള്ള ആകാശവും ഇങ്ങനെ ലേസർ വെളിച്ചത്തിലൂടെ പ്രതിഫലിപ്പിക്കാനാകുന്ന സംവിധാനങ്ങളും ഇന്ന്‌ ലഭ്യമാണ്‌. ഓൺലൈൻ വിപണിയിലൂടെയാണ്‌ വിൽപ്പന അധികവും നടക്കുന്നത്‌. 500 രൂപ മുതൽ ലൈറ്റുകൾ ലഭ്യമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home