ഹെൽത്ത് സൂപ്പർവൈസർമാരുടെ മാനദണ്ഡവിരുദ്ധ സ്ഥലമാറ്റം
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസർമാരുടെ മാനദണ്ഡവിരുദ്ധമായ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധീഷ് മോഹൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ് എന്നിവർ സംസാരിച്ചു. ബിനു സ്വാഗതവും ഏരിയ സെക്രട്ടറി എസ് ഷാജേഷ് നന്ദിയും പറഞ്ഞു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഏകപക്ഷീയമായി നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.









0 comments