ad
Deshabhimani

രാഷ്‌ട്രീയ വിരോധം

ഉദ്യോഗസ്ഥനെ മാറ്റിയത്‌ 
60 കിലോമീറ്റർ അകലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 12:31 AM | 1 min read

പാലക്കാട്‌

രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ വിരമിക്കാൻ രണ്ട്‌ കൊല്ലത്തിനുതാഴെമാത്രമുള്ള ഉദ്യോഗസ്ഥനെ വീട്ടിൽനിന്ന്‌ അറുപത്‌ കിലോമീറ്റർ അപ്പുറത്തേക്ക്‌ സ്ഥലംമാറ്റി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സീനിയർ ലാബ്‌ ടെക്‌നീഷ്യൻ ടി പ്രസാദിനെയാണ്‌ സചിവോത്തമപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. രണ്ടുവർഷമായി കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ലാബ് ഇൻചാർജായിരുന്നു. ചട്ടപ്രകാരം നാട്ടിലേക്ക്‌ അപേക്ഷ നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, പാലാ തുടങ്ങി വീടിന്‌ ഏതാനും കിലോമീറ്റർ അകലെ ഒഴിവുമുണ്ടായിരുന്നു. എന്നാൽ, സജീവ എൻജിഒ യൂണിയൻ പ്രവർത്തകൻ എന്നതിനാലാണ്‌ വിരമിക്കാൻ ഒരു കൊല്ലം എട്ടുമാസം മാത്രം ബാക്കിനിൽക്കെ 60 കിലോമീറ്റർ ദൂരത്തേക്ക്‌ മാറ്റിയതെന്നാണ്‌ ആക്ഷേപം. സംഭവത്തിൽ പ്രസാദ്‌ സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പും പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home