കാലാവസ്ഥ സഞ്ചാരികൾക്ക് അനുകൂലമായിരുന്നു
ഉദ്യാനത്തിൽ 6000

പോത്തുണ്ടി ഉദ്യാനം
കൊല്ലങ്കോട്
ഓണം അവധിയുടെ അവസാന ദിവസമായ ഞായറാഴ്ച നെല്ലിയാമ്പതിയിലും പോത്തുണ്ടി ഉദ്യാനത്തിലും വിനോദസഞ്ചാരികളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. പോത്തുണ്ടി അണക്കെട്ടിലെ ഉദ്യാനത്തിൽ രണ്ടായിരത്തിലേറെപേരാണ് ഞായറാഴ്ച എത്തിയത്. ഏകദേശം ആറായിരത്തോളം വിനോദസഞ്ചാരികൾ ഇരുചക്രവാഹനങ്ങളിലും ബസുകളിലും ട്രാവലറിലും കാറുകളിലും നെല്ലിയാമ്പതി കയറി. നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുക ളിലും ഓറഞ്ച് വെജിറ്റബിൾ ആൻഡ് വെജിറ്റബിൾ ഫാം, സീതാർകുണ്ട്, കേശവൻ പാറ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നെല്ലിയാമ്പതിയിൽ പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. അനുകൂല കാലാവസ്ഥയാണ് വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കാൻ കാരണം.










0 comments