എസോൺ
ഹാട്രിക് തിളക്കത്തിൽ ടി കെ ഹനീന

ഒറ്റപ്പാലം
കലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിൽ ഹാട്രിക് തിളക്കത്തിൽ ടി കെ ഹനീന. അറബി പ്രസംഗം, അറബി ചെറുകഥ, അറബി ഉപന്യാസം എന്നീ മത്സരയിനങ്ങളിലാണ് ഒന്നാംസ്ഥാനം നേടിയത്. എടത്തനാ ട്ടുകര എംഇഎസ് കെഎസ്എച്ച്എം ട്രെയിനിങ് കോളേജിൽ ബിഎഡ് ഒന്നാംവർഷ വിദ്യാർഥിനിയാണ്. അധ്യാപക–ദമ്പതികളായ ടി കെ അഷറഫ്, എം ഷമീമ എന്നിവരുടെ മകളാണ്. ഭർത്താവ്: ഡോ. ഷഹബാസ് കെ അബ്ബാസ്.











0 comments