Deshabhimani

കഞ്ചാവ് വിൽപ്പന തടഞ്ഞ 3 പേർക്ക് 
കുത്തേറ്റു

ബാബുരാജ്
വെബ് ഡെസ്ക്

Published on Oct 20, 2026, 02:00 AM | 1 min read

പട്ടാമ്പി

കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ചവരെ തടഞ്ഞ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ജയരാജൻ തൃശൂർ മെഡിക്കൽ കോളേജിലും മറ്റു രണ്ടുപേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വെള്ളി രാത്രി കുഴിയാനാംകുന്ന് – കാരക്കാട് റോഡിൽ ആടുവളർത്തൽ കേന്ദ്രത്തിന്‌ സമീപത്തുവച്ചായിരുന്നു സംഭവം. ജയരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാടാനാംകുറുശി പരുത്തിപ്ര മേലേപ്പുറത്ത് ബാബുരാജ്‌ (38) തിങ്കളാഴ്‌ച അറസ്റ്റിലായി. മറ്റൊരു പ്രതി കുഴിയാനാംകുന്ന് മയ്യൻകുന്നത്ത് സുരേഷ് (36) പൊലീസ് കസ്റ്റഡിയിലാണ്. മറ്റു പ്രതികളായ കുഴിയാനാംകുന്ന് സ്വദേശി സുബീഷ്, കാറൽമണ്ണ സ്വദേശി ഹരികൃഷ്ണൻ എന്നിവരെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home