ad
Deshabhimani

തൊഴിലുറപ്പിൽ തിളങ്ങി ഷൊർണൂർ

ഷൊര്‍ണൂര്‍ നഗരസഭാ പരിധിയില്‍ കയർ ഭൂവസ്ത്രം വിരിക്കുന്നു

ഷൊര്‍ണൂര്‍ നഗരസഭാ പരിധിയില്‍ കയർ ഭൂവസ്ത്രം വിരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 17, 2026, 01:07 AM | 1 min read

ഷൊർണൂർ

മഹാത്മാ അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ ഷൊർണൂർ നഗരസഭ സംസ്ഥാനത്ത്‌ ഒന്നാമത്‌. മികച്ച പ്രവർത്തിന്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരമായി സ്വരാജ്‌ ട്രോഫിയിലെ മഹാത്മാ അയ്യൻകാളി പുരസ്‌കാരം. 55,992 തൊഴിൽ ദിനങ്ങളാണ്‌ നഗരസഭ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത്‌. നഗരസഭയിലെ 2,505 കുടുംബങ്ങൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,232 കുടുംബങ്ങൾ പിഎംഎവൈ ഗുണഭോക്താക്കളായും 63 കുടുംബങ്ങൾ ക്ഷീര കർഷകരുമായാണ് രജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന 1,210 കുടുംബങ്ങൾ തൊഴിലുറപ്പ് തൊഴിലെടുക്കാനും വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കായും തൊഴിൽകാർഡ് എടുത്തവരാണ്. 2024-–25 സാമ്പത്തിക വർഷത്തിൽ 583 കുടുംബങ്ങളെ രജിസ്റ്റർ ചെയ്തതിലൂടെ 55,992 തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചു. മെറ്റീരിയൽ വർക്ക് ഇനത്തിൽ മിനി എംസിഎഫ് സ്ഥാപിച്ചു. മാലിന്യ സംസ്കരണ പ്രവൃത്തികൾ, കമ്പോസ്റ്റ് കുഴി നിർമാണം എന്നിവ നടപ്പാക്കി. ഇതെല്ലാം പരിഗണിച്ചാണ് ഷൊർണൂർ നഗരസഭ ഒന്നാംസമ്മാനത്തിന് അർഹയായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home