ad
Deshabhimani

ഇ‍ൗ ഒരുമയാണ്‌ ശക്തി

വണ്ടാഴി രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാർ
വെബ് ഡെസ്ക്

Published on Mar 08, 2026, 02:00 AM | 1 min read


ശിവദാസ്‌ തച്ചക്കോട്‌

വടക്കഞ്ചേരി

വനിതാ ജീവനക്കാർ മാത്രമായി ഓഫീസ്‌ കാര്യങ്ങൾ കൊണ്ടുപോകാനാകുമോ–സംശയം തെല്ലുംവേണ്ട, അതിന്റെ തെളിവാണ്‌ വണ്ടാഴി –- 2 സ്‌മാർട്ട്‌ വില്ലേജ് ഓഫീസ്. മുടപ്പല്ലൂരിൽ പ്രവർത്തിക്കുന്ന ഓഫീസിൽ മൂന്നുവർഷമായി വനിതാ ജീവനക്കാർ മാത്രമാണുള്ളത്. വില്ലേജ് ഓഫീസർ കെ എൻ താര, സ്പെഷ്യൽ വില്ലേജ് ഓഫീസർ വി ചെമ്പകം, ഫീൽഡ് അസിസ്റ്റന്റുമാരായ എസ് ശിഖ, പിങ്കി ദിവാകരൻ, സ്വീപ്പർ എം ഉഷ എന്നിവരാണ്‌ ഇവിടെയുള്ളത്‌. ഇതിൽ പിങ്കി ദിവാകരൻ അപകടത്തെ തുടർന്ന് അവധിയിലാണ്‌. ‘ആദ്യമൊക്കെ ഓഫീസിനുപുറത്ത് ജോലിക്കുപോകുമ്പോൾ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഇപ്പോൾ ശരിയായി. അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് അളവിനും മറ്റും പോകുമ്പോൾ ചില വിഷയങ്ങൾ ഉണ്ടാകുന്നതൊഴിച്ചാൽ മറ്റെല്ലാം കൃത്യമായി നടക്കുന്നുണ്ട്‌’– വില്ലേജ് ഓഫീസർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home