Deshabhimani

പ്ലാനിങ്‌ ബോർഡിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

പ്ലാനിങ് ബോർഡിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയനും കെജിഒഎയും 
സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പാലക്കാട്

സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ, കെജിഒഎ എന്നിവർചേർന്ന്‌ പ്രതിഷേധിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി മോഹൻദാസ്, ബിജു ആന്റണി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home