ad
Deshabhimani

ലോറി തകരാറിലായി, 
റോഡിന്‌ നടുവിൽ കുടുങ്ങി

പാറോക്കോട് ഇറക്കത്തിൽവച്ച്  തകരാറിലായ ലോറി
വെബ് ഡെസ്ക്

Published on Jul 06, 2025, 12:14 AM | 1 min read

കല്ലടിക്കോട്

ദേശീയപാത കല്ലടിക്കോട് പാറോക്കോട് ഇറക്കത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം. ശനി രാത്രി ഒമ്പതിനാണ്‌ സംഭവം. വാഹനം കയറ്റംകയറുന്നതിനിടെ ഗിയർ നിശ്ചലമാകുകയായിരുന്നുവെന്ന്‌ ഡ്രൈവർ പറഞ്ഞു. റോഡിന്റെ മധ്യത്തിലായതിനാൽ ഇരുവശത്തുകൂടി ചെറിയ രീതിയിൽ വാഹനം കടത്തിവിട്ടു. മലപ്പുറത്തുനിന്ന്‌ പാലക്കാട്ടേക്ക്‌ ലോഡ്‌ എടുക്കാൻ പോകുകയായിരുന്നു വാഹനം. ഒരു മണിക്കൂറിനുശേഷം മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് വാഹനം മാറ്റിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home