നെല്ലിയാമ്പതിയിൽ ഒറ്റയാനിറങ്ങി

നെല്ലിയാമ്പതി ചന്ദ്രമല മട്ടത്തുപാടിയിൽ എത്തിയ കാട്ടാന
കൊല്ലങ്കോട്
നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ ഒറ്റയാൻ ഇറങ്ങി. ഒറ്റയാൻ നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽനിന്ന് പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. ബുധൻ രാത്രി എട്ടോടെയാണ് സംഭവം. പശുക്കൾ ബഹളംവച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിലുള്ളവർ അറിയുന്നത്. ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്കുനേരെ പാഞ്ഞടുത്തു. നെല്ലിയാമ്പതി കൈകാട്ടിയിലെ വനം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏറെനേരം പാടികൾക്കുസമീപത്തും നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപത്തുകൂടി നടന്നെങ്കിലും വാഹനങ്ങളൊന്നും തകർത്തില്ല. വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടിത്തുറക്കാൻ ശ്രമിച്ചശേഷം ചക്ക പറിച്ചുതിന്ന് മടങ്ങി.










0 comments